കായംകുളം: മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാൻ ബസിൽ യാത്ര ചെയ്യവെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങിയ ബാഗ് കാണാതായി. ഗണ്മാന് കെ. രാജേഷിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.
എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പുലർച്ചെ 2.50ന് കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് അറിഞ്ഞത്.
രാജേഷ് ഉടൻ തന്നെ കായംകുളം പോലീസിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പോലീസ് കരുതുന്നത്.