വയനാട്: ലക്കിടിയിൽ വിദ്യാർഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവാണ് വിദ്യാർഥിനിയെ അക്രമിച്ചത്.
വയനാട് ലക്കിടി ഓറിയന്റൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ദീപു വിദ്യാർഥിനിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ മുഖത്താണ് യുവാവ് കുത്തിയത്. പെൺകുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളേറ്റിട്ടുണ്ട്.
ലക്കിടി കോളേജിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചു. കൈ ഞരന്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലക്കിടി കോളജിന് സമീപത്തുവച്ചായിരുന്നു അക്രമം. സുഹൃത്തിനോപ്പം ബൈക്കിലാണ് ദീപു ലക്കിടിയിൽ എത്തിയത്.
പരിക്കേറ്റ പെണ്‍കുട്ടിയെയും യുവാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദീപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വയനാട് പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടി രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് കൃത്യത്തിന് പിന്നിൽ. ഇദ്ദേഹം പ്രവാസിയാണ്. അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇന്നലെ ഇയാൾ വയനാട്ടിലേക്ക് കുട്ടിയെ കാണാനായി എത്തുകയായിരുന്നു.
ബന്ധത്തിൽ താൽപര്യമില്ലെന്ന് കുട്ടി യുവാവിനെ അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയും യുവാവും തമ്മിൽ വാക്ക്തർക്കമുണ്ടായിരുന്നു. പൊലീസ് വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. യുവാവിനോടോപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.