മധ്യവർഗ സെഡാൻ വിഭാഗത്തിൽ രാജ്യത്ത് മൂന്ന് നക്ഷത്രങ്ങളാണുള്ളത്. ഒന്ന് ഹോണ്ട സിറ്റി, പക്വതയും ഗ്ലാമറും നിലവാരവുമാണ് സിറ്റിയുടെ മുഖമുദ്ര. രണ്ടാമൻ മാരുതി സിയാസാണ്, വലുപ്പവും, പ്രായോഗികതയും സിയാസിനെ നിർമാതാക്കളുടെ തുറുപ്പുശീട്ടാക്കുന്നു. മൂന്നാമൻ ഹ്യൂണ്ടായ് വെർന, യുവത്വവും അഴകും വെർനക്ക് സ്വന്തം.
ഈ അതികായർക്കിടയിലേക്ക് പുതിയൊരു സെഡാൻ അവതരിപ്പിക്കുമ്പോൾ വലിയ ആലോചനകൾ നടത്തേണ്ടതുണ്ടെന്നത് നിസ്തർക്കമാണ്. ഇവിടെയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്കോഡ സ്ലാവിയ പ്രസക്തമാകുന്നത്. സ്ലാവിയ വിപണിപിടിക്കണമെങ്കിൽ എതിരാളികളെ ഒരുപടിയെങ്കിലും മറികടക്കുന്ന മികവുകൾ ആവശ്യമുണ്ട്.
റാപ്പിഡ് എന്ന ബ്രാൻഡിനെ മുന്നോട്ടുകൊണ്ടുപോകലല്ല സ്ലാവിയയിലൂടെ സ്കോഡ ലക്ഷ്യമിടുന്നത്. പകരം ഇന്ത്യൻ വിപണിയിൽ പുതിയ മിഡ്സൈസ് സെഡാനെ അവതരിപ്പിക്കുകയാണ് കമ്പനി. സിറ്റി, സിയാസ്, വെർന എന്നിവർക്ക് ചേർന്ന എതിരാളിയാകാൻ വലുതും മികച്ചതുമായ സജ്ജീകരണങ്ങളാണ് സ്ലാവിയയിൽ ഉള്ളത്.
521 ലിറ്ററുമായി ബൂട്ട് സ്പെയ്സിലും സ്ലാവിയ മധ്യനിര സെഡാനുകളിൽ ഏറ്റവും മുന്നിലാണ്. പണ്ട് സണ്ണിക്കായി നിസാൻ അവതരിപ്പിച്ച പരസ്യവാചകമായ ‘ഇത് വെറും കാറല്ല, ഇതാണ് കാാാർ’എന്നതാണ് സ്ലാവിയക്കും ചേരുക. ഇന്ത്യയ്ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്.
നീളം, വീതി, ഉയരം, വീൽബേസ് എന്നിവയിലെല്ലാം സ്ലാവിയ നേരിട്ടുള്ള എതിരാളിയായ സിയാസിനേക്കാൾ മുന്നിലാണ്.ഇന്ത്യയ്ക്കുവേണ്ടി നിർമ്മിച്ച എം.ക്യൂ.ബി എ 0 ഇൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്ലാവിയ നിർമിച്ചിരിക്കുന്നത്. കുഷക്, ടൈഗൂൺ എന്നിവയിലും ഇതോ പ്ലാറ്റ്ഫോം തെന്നയാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ലാവിയയ്ക്ക് 1.0-ലിറ്റർ, 1.5-ലിറ്റർ ടി.എസ്.െഎ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.വരാനിരിക്കുന്ന ഫോക്സ്വാഗൻ വിർച്ചസ് സെഡാൻ സ്ലാവിയയുടെ ഇരട്ടസഹോദരൻ ആയിരിക്കും.
മറ്റ് സ്കോഡ കാറുകളിൽ കാണുന്നതുപോലെ മെലിഞ്ഞ ഹെഡ്ലാമ്പുകളും മൂർച്ചയുള്ള ബോഡി ലൈനുകളുമുള്ള ഫാമിലി ഡിസൈനാണ് വാഹനത്തിന്. അൽപ്പം തടിച്ച് സിയാസിനോട് സാമ്യമുള്ള വാഹനമാണിത്. ഫ്ലോട്ടിങ് സെൻട്രൽ ടച്ച്സ്ക്രീനും രണ്ട് സ്പോക് സ്റ്റിയറിങ് വീലും ഉള്ള പുതിയ കുഷാക്കിന് അനുസൃതമായാണ് ഇൻറീരിയർ ഡിസൈൻ. അളവുകളിലേക്ക് വരുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും ഉണ്ടാകും. റാപ്പിഡുമായി താരതമ്യപ്പെടുത്തിയാൽ, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവും കൂടുതലുണ്ട്. വീൽബേസും റാപ്പിഡിനേക്കാൾ 99 എംഎം വർധിച്ചു. 2,651 എംഎം വീൽബേസ് മാരുതി സിയാസിന് സമാനമാണ്.വീൽബേസ് ലെഗ്റൂമായും അധിക വീതി ക്യാബിൻ സ്പേസായും അനുഭവപ്പെടും.