ടി20യിൽ 150 സിക്സര്‍ എന്ന ലോക റെക്കോർഡുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 150 സിക്സറുകളുമായി പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് രോഹിത്.
161 സിക്സറുകളുമായി ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലാണ് പട്ടികയിൽ ഒന്നാമത്. 124 സിക്സറുകളുമായി വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലാണ് മൂന്നം സ്ഥാനത്തുള്ളത്. രോഹിതിന് പുറമേ ഈ പട്ടികയിലുള്ള ഇന്ത്യൻ താരം മുൻ ടി 20 ക്യാപ്റ്റൻ വിരാട് കോലിയാണ്. 91 സിക്സറുകളാണ് കോലി നേടിയത്.
WATCH – That moment when @ImRo45 hit his 150th SIX in T20Is.
Full video https://t.co/UeH4o9xvCN #INDvNZ @Paytm
— BCCI (@BCCI) November 21, 2021
ന്യൂസിലാൻഡിനെതിരെ നടക്കുന്ന മൂന്നാം ടി 20 യിൽ ലോക്കി ഫെർഗൂസൻ എറിഞ്ഞ പന്ത് ഗാലറിയിലെത്തിച്ചാണ് രോഹിത് ലോക റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 184 റൺസാണ് നേടിയിരിക്കുന്നത്. 31പന്തിൽ അഞ്ച് ഫോറും മൂന്ന് സികസിന്റെയും അകമ്പടിയോടെ രോഹിത് 56 റൺസ് നേടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്തുണ്ട്. 404 മത്സരങ്ങളില്‍ 454 സിക്സാണ് സമ്പാദ്യം. 553 സിക്സുമായി ക്രിസ് ഗെയ്ലാണ് ഈ പട്ടികയില്‍ ഒന്നാമത്. മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദിയാണ് രണ്ടാം സ്ഥാനത്ത് (476 സിക്സ്).