ലോകത്തിലെ ആദ്യത്തെ ഇലക്‌ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ യാത്ര പുറപ്പെട്ടു.വെള്ളിയാഴ്ചയാണ് ‘യാര ബിര്‍ക്ക്‌ലാന്‍ഡ്’ എന്ന കപ്പല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പ്രതിവര്‍ഷം വേണ്ടി വരുന്ന 40,000 ഡീസല്‍ ട്രക്കുകളുടെ യാത്രക്ക് പകരമാവും ഈ കപ്പല്‍ യാത്ര. ഫോസില്‍ ഇന്ധനം ആവശ്യമില്ലാത്തതും കാര്‍ബണ്‍ ബഹിര്‍ഗമനം തീരെ ഇല്ലാത്തതുമായ ഈ ഇലക്‌ട്രിക് കപ്പല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ കടല്‍മാര്‍ഗ സഞ്ചാരത്തിലെ വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.
തെക്കുകിഴക്കന്‍ പട്ടണമായ പോര്‍സ്ഗ്രണിലെ ഒരു പ്ലാന്റില്‍ നിന്ന് 120 കണ്ടെയ്‌നര്‍ വളവുമായി എട്ട് മൈല്‍ അകലെയുള്ള ബ്രെവിക് തുറമുഖത്തേക്ക് കപ്പല്‍ ആദ്യ യാത്ര പുറപ്പെട്ടു. പ്രതിവര്‍ഷം 40,000 ഡീസല്‍ ട്രക്കുകളാണ് സാധാരണ ഈ പ്ലാന്റില്‍ നിന്ന് യാത്രതിരിക്കുന്നത്. ഇലക്‌ട്രിക് കപ്പല്‍ ഈ ആവശ്യാര്‍ഥം യാത്ര തുടങ്ങുന്നതോടെ ഇന്ധനം ലാഭിക്കാം ഒപ്പം കാര്‍ബണ്‍ ബഹിര്‍ഗമനവും കുറയ്ക്കാം