തന്റെ രാജിയിലേക്കു നയിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി ഓസീസ് താരം ടിം പെയ്ന് രംഗത്ത്. വിവാദങ്ങള്‍ക്ക് കാരണമായ ആ സന്ദേശങ്ങള്‍ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു നാള് അത് സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നെന്നും പെയ്ന് പറഞ്ഞു.
‘ആ പ്രശ്നം അന്നുതന്നെ പരിഹരിച്ചിരുന്നു. പക്ഷേ, ഓരോ ക്രിക്കറ്റ് സീസണിനു മുന്‍പും, അല്ലെങ്കിലും ഓരോ പ്രധാനപ്പെട്ട ടൂര്ണമെന്റുകള്ക്കു മുന്‍പും ആ വിഷയം ഉയര്‍ന്നുവരും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്ന് മാധ്യമങ്ങള്‍ പലതവണ അവകാശപ്പെട്ടിട്ടുണ്ട്. പക്ഷേ, പുറത്തുവിട്ടില്ല. അവ പുറത്തുവരരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഞാന്‍ എത്രത്തോളം ആഗ്രഹിച്ചുവോ അതേ തീവ്രതയോടെ തന്നെ അവ പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു.’
‘വര്‍ഷങ്ങള്‍ക്കു മുന്‍പ് പരസ്പര സമ്മതത്തോടെയാണ് ആ സന്ദേശങ്ങള്‍ കൈമാറിയത്. അത് അത്ര വലിയ വിഷയമാണെന്നും ഞാന്‍ കരുതുന്നില്ല. ഇത് ഇത്ര വലിയ വിവാദമാകുമെന്നും എനിക്ക് അറിയില്ലായിരുന്നു’ പെയ്ന് പറഞ്ഞു.
2017-18ലെ ആഷസ് ടെസ്റ്റിനിടെ ജോലിക്കാരിയായ യുവതിയോട് പെയ്ന്ർ മോശമായി പെരുമാറിയതാണ് വിവാദ സംഭവം. മോശം ചിത്രങ്ങള്‍ അയച്ചു നല്‍കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തി അ ഇതേതുടര്‍ന്ന് താരം ഓസീസ് ടീമിന്റെ ടെസ്റ്റ് നായകത്വം രാജിവെച്ചു.