ആപ്പിൾ ആദ്യ സെൽഫ് ഡ്രൈവ് കാർ പുറത്തിറങ്ങും ടെസ്ല കാറുകളിലും മറ്റും ഉള്ളത് പോലെ സ്റ്റിയറിങും ആക്‌സിലറേഷനുമുള്ള കാറുകളും പൂര്‍ണമായും സ്വന്തം നിയന്ത്രണത്തിലുള്ള കാറുമാണ് ആപ്പിള്‍ പുറത്തിറക്കുക.
സ്റ്റിയറിങില്ലാത്ത കാറിനുള്ളില്‍ ഡ ആകൃതിയില്‍ ആളുകള്‍ക്കിരിക്കാനാവും വിധം ഇരിപ്പിടം ക്രമീകരിക്കുന്നത്. ഐപാഡിന് സമാനമായ ഒരു ടച്ച് സ്‌ക്രീന്‍ ഇതിനുണ്ടാവും. ഇത് വാഹനത്തിന് നടുവിലായിരിക്കും. കാറിന് സ്റ്റിയറിങ് ഉണ്ടാവില്ലെങ്കിലും അടിയന്തിര ഘട്ടത്തില്‍ നിയന്ത്രണമേറ്റെടുക്കാനുള്ള സംവിധാനമുണ്ടാകും. ആപ്പിള്‍ തന്നെ വികസിപ്പിച്ചെടുത്ത ചിപ്പാകും വാഹനത്തിലുണ്ടാകുക.
പ്രൊജക്‌ട് ടൈറ്റന്‍’ എന്നാണ് ആപ്പിളിന്റെ കാര്‍ നിര്‍മാണ പദ്ധതിയ്ക്ക് പേര്. നിലവില്‍ ടെസ്‌ല, ആല്‍ഫബെറ്റിന്റെ വേമോ, ഉബര്‍ പോലുള്ള കമ്ബനികള്‍ ഈ രംഗത്തുണ്ട്.2025ലായിരിക്കും കാര്‍ വിപണിയിലെത്തുകയെന്നും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.