മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായി നട്ടെല്ല് നിവര്‍ത്തുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തി.പതിമൂന്നുകാരനായ പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടില്‍ ഷണ്‍മുഖത്തിൻറെ മകന് ജിത്തുവിനാണ് സൗജന്യമായി സ്കോളിയോസിസ് എന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ ചെയ്തു നല്‍കിയത്.
ശസ്ത്രക്രിയ ഒമ്ബത് മണിക്കൂര്‍ നീണ്ടു. നാലര അടി ഉയരമുള്ള കുട്ടിയായ ജിത്തുവിന് ജന്മനാ ഉണ്ടായതാണ് സ്കോളിയോസിസ്. സ്വകാര്യ ആശുപത്രികളില്‍ ശരാശരി 10 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള ആര്.എസ്.ബി.കെ പദ്ധതി വഴിയാണ് സൗജന്യമായി ചെയ്തത്.
ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്. ബിജു കൃഷ്ണൻറെയും അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗത്തിെന്റയും നേതൃത്വത്തില്‍ ഡോ. ജിതിന്, ഡോ. ജിയോ സെനില്‍, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂര്‍, ഡോ.എം. സുനില്‍, ഡോ. വിജയകുമാര്‍, നഴ്സുമാരായ സരിത, രമ്യ, സുമികോ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.