തിരുവനന്തപുരം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നടി അരുന്ധതി നായരുടെ നില ഗുരുതരമായി തന്നെ തുടരുന്നു. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് അരുന്ധതി നായർ.
സ്കൂട്ടറിൽ പോകുമ്പോള്‍ കോവളം ഭാഗത്തുവച്ചാണ് അരുന്ധതി നായർക്ക് അപകടം സംഭവിക്കുന്നത്. ചികിത്സക്ക് സഹായം ആവശ്യമാണെന്ന് കാണിച്ച് നടി ഗോപിക അനിൽ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
Read More…….
- പൗരത്വ നിയമ ഭേദഗതി ആർക്ക്? എന്തിന്?
- തിരുവനന്തപുരം എങ്ങനെ ചിന്തിക്കുന്നു, ആർക്കൊപ്പം നിൽക്കും ?
- ആനന്ദ്ദേവിന് മികച്ച സംവിധായകനുള്ള കോസ്മോ പൊളിറ്റൻ ബിസിനസ്സ് അവാർഡ്
മലയാളം, തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലൂടെയായിരുന്നു സിനിമ പ്രവേശനം. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്.
2018-ൽ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ചുവടുവെക്കുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.