പ്രമുഖ എയര്‍ലെനായ ഇന്‍ഡിഗോ മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ ഭക്ഷണ വിതരണം പുനഃരാരംഭിച്ചു.എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഭക്ഷണം വിതരണം പുനഃരാരംഭിക്കാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.
കോവിഡ് 19 മഹാമാരി കാരണം ഏപ്രില്‍ 15 മുതല്‍ രണ്ട് മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കാന്‍ എയര്‍ കാരിയറുകളെ അനുവദിച്ചിരുന്നില്ല.’2021 നവംബര്‍ 19 മുതല്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഭക്ഷണവും പാനീയങ്ങളും വിമാനത്തില്‍ നിന്ന് വാങ്ങാനും അവരുടെ ഇഷ്ടാനുസൃത ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും കഴിയും’- ഇന്‍ഡിഗോയുടെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ വുള്‍ഫ്ഗാംഗ് പ്രോക്ക്-ഷൗവര്‍ പറഞ്ഞു. ഈ സൗകര്യം പുനരാരംഭിക്കുന്നത് ചെറിയ കുട്ടികളോടും മുതിര്‍ന്ന പൗരന്മാരോടും ഒപ്പം യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സഹായകമാണ്.
‘ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന ഫ്ളൈറ്റുകള്‍ക്ക് സമയ പരിധിയില്ലാതെ വിമാനത്തില്‍ ഭക്ഷണ സേവനങ്ങള്‍ നല്‍കാം,” എന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി മാഗസിനുകളും വായന സാമഗ്രികളും പുനരാരംഭിക്കുന്നതിനും മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് വിമാനങ്ങളില്‍ ഭക്ഷണവും മാസികകളും മറ്റ് വായനാ സാമഗ്രികളും പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് 25ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസരിച്ച് വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കാന്‍ വിമാന കമ്ബനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
എല്ലാ ആഭ്യന്തര വിമാനങ്ങളിലും ഭക്ഷണം വിതരണം ചെയ്യാന്‍ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നവംബര്‍ 16ന് അറിയിച്ചിരുന്നു.കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് വിമാനങ്ങളില്‍ ഭക്ഷണവും മാസികകളും മറ്റ് വായനാ സാമഗ്രികളും പുനരാരംഭിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു ശേഷം കഴിഞ്ഞ വര്‍ഷം മെയ് 25ന് ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ചില വ്യവസ്ഥകള്‍ക്കനുസരിച്ച് വിമാനത്തിനുള്ളില്‍ ഭക്ഷണം നല്‍കാന്‍ വിമാന കമ്ബനികള്‍ക്ക് മന്ത്രാലയം അനുമതി നല്‍കിയിരുന്നു.