*ഈ വര്‍ഷത്തെ പെണ്ണെഴുത്ത് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ ഓഫീസിലെത്തിയ യുവതിയുടെ വാക്കുകളും അവരുടെ അനുഭവങ്ങളും വിവരിച്ചു കൊണ്ട് മറക്കാനാവാത്ത ഓര്‍മ്മയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്*
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
ചില പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിലൂടെ സമൂഹത്തിനോ സാധാരണക്കാരായ വ്യക്തികള്‍ക്കോ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും നമുക്ക് അളക്കുവാന്‍ സാധിക്കില്ല. അത്തരത്തില്‍ 28 വര്‍ഷങ്ങളുടെ കാത്തിരിപ്പൊനൊടുവില്‍ ഒരു യുവതിക്കുണ്ടായ സന്തോഷം ഇന്ന് നേരിട്ട് കാണുവാന്‍ സാധിച്ചു.
ഈ വര്‍ഷത്തെ പെണ്ണെഴുത്ത് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് എന്നെ കാണാന്‍ ഓഫീസിലെത്തിയ യുവതിയുടെ വാക്കുകളും അവരുടെ അനുഭവങ്ങളും വിവരിച്ചപ്പോള്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ഭാഗമായ എനിക്കും നല്‍കിയ സന്തോഷം വാക്കുകള്‍ക്കതീതമാണ്. 28 വര്‍ഷമായി അവര്‍ കാത്തിരുന്ന അവരുടെ ഏറ്റവും വിലപ്പെട്ട ആഗ്രഹമായ സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതിലുള്ള സന്തോഷവും ആഹ്ലാദവും അവരുടെ കണ്ണുകളില്‍ കണ്ടു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ മേക്കാട് താമസിക്കുന്ന സ്റ്റെഫി ജോണ്‍ എന്ന യുവതിയാണ് പെണ്ണെഴുത്ത് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ കവിതകള്‍ പരിചയപ്പെടുത്തുന്നതിനായി ഓഫീസിലെത്തിയത്.
നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ കൈപിടിച്ച് തുടങ്ങിയ കവിതയെഴുത്തില്‍ ഒട്ടനവധി ഇംഗ്ലീഷ്, മലയാളം കവിതകള്‍ ഉണ്ട്. എന്നാല്‍ ഇതുവരെ അത് പുറം ലോകം കാണുകയോ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചിട്ടില്ല. 28 വര്‍ഷങ്ങള്‍ കാത്തിരുന്ന തന്റെ കവിതകള്‍ പുറം ലോകത്ത് എത്തിക്കുവാനുള്ള അവസരം ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് സ്റ്റെഫി.
സ്റ്റെഫിയെപ്പോലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയാണ് പെണ്ണെഴുത്ത്. ഇത്തരം നല്ല മുഹൂര്‍ത്തങ്ങള്‍ പദ്ധതികളിലൂടെ ലഭിക്കുമ്പോള്‍ അത് മുന്നോട്ടുള്ള യാത്രകള്‍ക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും എന്നെപ്പോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രചോദനമാണ്.
കുഞ്ഞുണ്ണി മാഷിന്റെ കൈപിടിച്ച് എഴുതി തുടങ്ങിയ പ്രിയ സഹോദരി സ്റ്റെഫിയുടെ കവിതകള്‍ പെണ്ണെഴുത്ത് എന്ന പദ്ധതിയുടെ ഭാഗമാകുമെന്ന് ഉറപ്പ്. സ്‌റ്റെഫിയെപ്പോലുള്ളവരുടെ കവിതകള്‍ ഇനിയും പ്രതീക്ഷിച്ച് കൊണ്ട് പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ പൂര്‍ണ സന്തോഷത്തോടെ ഇനിയും മുന്നോട്ട്.