തിരുവനന്തപുരം: ക്രാബ് ഹൗസിന് ആനടിയില്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ് അരുണ്‍കുമാര്‍ ഒരു ആംബുലന്‍സ് സൗജന്യമായി നല്കി.
ആനടിയില്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഡോ. ഷാജി പ്രഭാകരന് താക്കോല്‍ ഏറ്റുവാങ്ങി ക്രാബ് സെക്രട്ടറി സജ്ജി കരുണാകരന് കൈമാറി. അഡ്വ. ആര് സുഗതന്, കേരള കൗമുദി ഡയറക്ടര്‍ ലൈസ ശ്രീനിവാസന്, കെ എസ് മധു, മോഹന്‍ദാസ്. എബിന് അപ്പു എന്നിവര്‍ പങ്കെടുത്തു.
കാന്‍സര്‍ റമെഡി അസിസ്റ്റന്റ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രാബ് ഹൗസില്‍ പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ഭക്ഷണവും താമസസൗകര്യവും നല്കി വരുന്നു.