തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾക്ക് ഇളവില്ല. സ്കൂൾ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സിനിമാ തീയറ്ററുകൾക്ക് ഇളവ് അനുവദിക്കേണ്ടെന്നാണ് ഇന്ന് ചേർന്ന യോഗത്തിൻ്റെ തീരുമാനം.
പകുതി സീറ്റുകളിൽ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം യോഗം അംഗീകരിച്ചില്ല. അതേസമയം, രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.
കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 25നാണ് സംസ്ഥാനത്ത് തീയറ്ററുകൾ തുറന്നത്. ജോജു ജോർജ് ചിത്രം ‘സ്റ്റാർ’ ആയിരുന്നു ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ തീയറ്റർ ചിത്രം. നവംബർ 12ന് കുറുപ്പ് തീയറ്ററുകളിലെത്തി. മരക്കാർ, അജഗജാന്തരം, കുഞ്ഞെൽദോ, എല്ലാം ശരിയാകും, ഭീമൻ്റെ വഴി തുടങ്ങിയ ചിത്രങ്ങളും വരുംദിവസങ്ങളിൽ തീയറ്ററിലെത്തും.