ചില വസ്തുക്കള്‍ ആരോഗ്യത്തിന് നാം പോലും പ്രതീക്ഷിക്കാത്ത ഗുണങ്ങള്‍ നല്‍കും. ഇത്തരത്തില്‍ പല ഗുണങ്ങളും നല്‍കുന്നതാണ് പച്ചക്കറികള്‍.പല പോഷകങ്ങളും അടങ്ങിയ ഇവ നാരുകളാല്‍ സമ്പുഷ്ടമാണ്.
ക്യാരറ്റിലെ വൈറ്റമിന്‍ എ പോലുള്ള ചില പോഷകങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിയന്ത്രിക്കുവാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഫൈബര്‍ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു; ഇതിനകം പ്രമേഹ രോഗം ഉള്ളവര്‍ക്ക് ഫൈബര്‍ കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ധാരാളം നാരുകളും വെള്ളവും കുറഞ്ഞ അളവില്‍ കലോറിയും ഉള്ളതിനാല്‍, കാരറ്റ് കഴിക്കുന്നത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്.
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മം, മുടി ആരോഗ്യത്തിന് കൂടി ഏറെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിനുകളായ എ,സി എന്നിവയെല്ലാം ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ് ക്യാരറ്റ് എന്നത്. ഒരു ദിവസം ഒരു കാരറ്റ് വീതം കഴിക്കുന്നത് ചര്‍മ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്തും, കാരണം ഇത് നിര്‍ജ്ജലീകരണം തടയുന്നു. അതിലൂടെ ചര്‍മ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നു. ക്യാരറ്റിന്റെ സമ്ബന്നമായ പോഷക ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മകോശങ്ങളെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. പോഷകങ്ങള്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും മുടിയുടെ കോശങ്ങളെ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു
കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ പോലുള്ള ചില തരം ക്യാന്സറുകള്ക്കെതിരെ ഒരു സംരക്ഷണ ഫലം നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത 21 ശതമാനം വരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.