ഗുജറാത്തി നാടോടി ഗായിക ഉർവശി റദാദിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവരുടെ സംഗീത പരിപാടിയുടെ വിഡിയോയാണ് നെറ്റിസൺസിൽ കൗതുകമുണ്ടാക്കിയിരിക്കുന്നത്. ഹാർമോണിയം വായിച്ചുകൊണ്ട് സ്റ്റേജിലിരുന്ന് ഉർവശി പാടുന്നതും ഒരു കൂട്ടമാളുകൾ അവരെ കറൻസി നോട്ടുകൾ കൊണ്ട് അവരെ മൂടുന്നതുമാണ് വിഡിയോയിലുള്ളത്.
നിറഞ്ഞ സദസിന് മുന്പില് ഹാര്‍മോണിയം വായിച്ചാണ് ഉര്‍വശി പാടുന്നത്. ബക്കറ്റില്‍ നോട്ടുമായി എത്തിയാണ് ഇവരുടെ മുകളിലേക്ക് കുടയുന്നത്. ഇവര്‍ ഇരുന്ന് പാടുന്ന വേദിയില്‍ നോട്ടുകള്‍ നിറഞ്ഞു കിടക്കുകയാണ്.
ഉര്‍വശി തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ആരാധകരുടെ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രതികരണം വരുന്നുണ്ട്. ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ നാടന്‍ പാട്ട് കലാകാരിയായ ഉര്‍വശിയെ സോഷ്യൽ മീഡിയയിൽ രണ്ട് ലക്ഷത്തോളം പേര് ഫോളോ ചെയുന്നുണ്ട്.