തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4575രൂപയായി.
ചൊവ്വാഴ്ച പവന് 36,920 രൂപയിൽ എത്തിയതാണ് നവംബർ മാസത്തിലെ ഉയർന്ന നിരക്ക്. പിന്നീട് സ്വർണവില കുറഞ്ഞു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.