പത്തനംതിട്ട; പമ്പ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റർ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർ പമ്പയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്.
ഇടുക്കി ഡാമിലേയും മുല്ലപ്പെരിയാർ ഡാമിലെയും ജലനിരപ്പ് ഉയർന്നു. നിലവിൽ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.90 അടിയിലെത്തി.