അമരാവതി: ആന്ധ്രപ്രദേശിലെ (Andhrapradesh) കടപ്പയില്‍ (Kadappa) മിന്നല്‍പ്രളയത്തിൽ (Flash Flood)മൂന്ന് പേര് മരിക്കുകയും 30ഓളം പേരെ കാണാതാകുകയും ചെയ്തു. ചെയ്യൂരു (Cheyyuru river) നദിയിലെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഡാം (Dam) കവിഞ്ഞൊഴുകി. നിരവധി ഗ്രാമങ്ങളിലാണ് വെള്ളം കയറിയത്. സ്വാമി ആനന്ദ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ (Bengal Bay depression) തുടര്‍ന്ന് ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുപ്പതിയിലും പ്രളയമുണ്ടായതിനെ തുടര്‍ന്ന് നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി. തിരുമല മലനിരകളിലെ വെങ്കിടേശ്വര ക്ഷേത്രത്തോട് ചേര്‍ന്നുള്ള നാല് തെരുവുകളും വെള്ളത്തിനടിയിലായി.