ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ 115 കോടി പേർക്ക് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആകെ ജനസംഖ്യയുടെ 80 ശതമാനത്തിലധികംപേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 41 ശതമാനം ആളുകൾ രണ്ടു ഡോസും സ്വീകരിച്ചു.
12 കോടി ആളുകൾക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടില്ല. ഇതുവരെ വാക്സിനെടുക്കാത്തവരും രണ്ടാം ഡോസ് ലഭിക്കാത്തവരും വീടുകൾ തോറുമുള്ള ഹർ ഖർ ദസ്തക് എന്ന വാക്സിൻ വിതരണ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.