കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച കോണ്‍ഗ്രസ് (Congress)പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. അഡ്വ. ജി.സി പ്രശാന്ത് കുമാര്‍, രാജിവന് തിരുവച്ചിറ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. (congress workers suspended)
ഡിസിസി ജനറല്‍ സെക്രട്ടറി സുരേശ് കീച്ചമ്പ്രയ്ക്ക് പരസ്യ താക്കീതും നല്കി. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന് മാസ്റ്റര്‍ മാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തും. മുതിര്‍ന്ന നേതാവായിട്ടും പ്രവര്‍ത്തകരെ തടയുന്നതില്‍ യു. രാജീവന് വീഴ്ച സംഭവിച്ചതിനാലാണ് നടപടി.
കഴിഞ്ഞ 13ാം തിയ്യതി കോഴിക്കോട് ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മര്‍ദിച്ചത്. ഗ്രൂപ്പ് യോഗങ്ങള്‍ ചേരരുത് എന്നുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശമുണ്ടായിട്ടും അത് ലംഘിച്ച് ചേര്‍ന്ന യോഗം പുറത്തറിയാതിരിക്കാനാണ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
സംഭവത്തില്‍ കെപിസിസിയുടെ നിര്‍ദേശപ്രകാരം നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.
കുറ്റക്കാര്‍ക്കുനേരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞിരുന്നു.
അതേസമയം മാധ്യമപ്രവര്‍ത്തകരെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നാണ് യു.രാജീവ് വിശദീകരണം നല്‍കിയിരുന്നത്.