ന്യൂഡൽഹി: കേന്ദ്ര മന്ത്രി സമൃതി ഇറാനി സാഹിത്യകാരിയാകുന്നു. ‘ലാൽസലാം’ എന്ന പേരിൽ നോവൽ പുറത്തിറക്കാനൊരുങ്ങുകയാണ് മന്ത്രി.2010ൽ ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ 76 സി.ആർ.പി.എഫ് ജവാൻമാരുടെ മരണത്തിന് കാരണമായ സംഭവമാണ് നോവലിന്റെ പ്രമേയം. രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവ് കൂടിയാകും ഈ നോവൽ. നവംബർ 29ന് പുസ്തകം വിപണിയിലെത്തും.
ഈ കഥ കുറെകാലമായി തന്റെ മനസിലുണ്ടെന്നും, അതാണ് കടലാസിലേലേക്ക് പകർത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിലെ ആരും പരാമർശിക്കാത്ത വിഭാഗത്തെ കുറിച്ചാണ് നോവൽ. വായനക്കാർക്ക് ഈ കഥ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി സമൃതി ഇറാനി പ്രതികരിച്ചു.
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഓഫീസറുടെ കഥയാണ് ‘ലാൽസാലം’. അഴിമതിയുടേയും രാഷ്ട്രിയത്തിൻറെയും പേരിൽ അയാൾ നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് നോവലിൻറെ സഞ്ചാരം.പ്രതിബന്ധങ്ങൾക്കിടെ ധൈര്യത്തോടെയും ആത്മാർത്ഥയോടെയും പോരാടുന്ന സ്ത്രീകളുടേയും പുരുഷൻമാരുടെയും കഥയാണ് ‘ലാൽസലാം’ എന്ന് പ്രസാധകർ പ്രതികരിച്ചു.ആക്ഷൻ, സസ്പെൻസ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാൻഡ് പബ്ലിക്കേഷൻസ് പ്രതികരിച്ചു.