ദുബൈ: വ്യാഴാഴ്ച 51ാമത് ദേശീയദിനം ആഘോഷിക്കുന്ന അയല്‍രാജ്യമായ ഒമാന്‍ ആശംസകള്‍ അര്‍പ്പിച്ച് യു.എ.ഇ നേതാക്കള്‍.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നെഹ്യാനും മറ്റു നേതാക്കളും ട്വിറ്ററില്‍ ഒമാന്‍ ജനതയെയും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെയും അഭിനന്ദിച്ചു.
നമ്മുടെ പൊതുവായ ചരിത്രമാണ് ഒരുമിച്ച് ജീവിക്കുന്നതിെന്റ അടിസ്ഥാനമെന്നും നമ്മുടെ ബന്ധം സാഹോദര്യം, സ്നേഹം, സാമൂഹിക ഐക്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. ഒമാെന്റ 51ാം ദേശീയ ദിനത്തില്‍ ഒമാനി സഹോദരങ്ങള്‍ക്കൊപ്പം ഞങ്ങളും പങ്കുചേരുന്നു.
ഇന്ന് ഞങ്ങള്‍ അവരുടെ സന്തോഷം പങ്കിടുകയും സുല്‍ത്താനേറ്റിനെ തുടര്‍ച്ചയായ വിജയവും സമൃദ്ധിയും നല്കി അനുഗ്രഹിക്കണമെന്ന് ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു -ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആശംസയില്‍ പറഞ്ഞു.ഒമാൻറെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച പരിപാടികള്‍ യു.എ.ഇയിലും സംഘടിപ്പിക്കുന്നുണ്ട്