തിരുവനന്തപുരം: ദേശീയപാത66 കേരളത്തില്‍ ആറ് വരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ ആക്കുന്നതിനായി കരാര്‍ ഉറപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഭൂമിയേറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും, നഷ്ടപരിഹാരമായി ഭൂവുടമകള്‍ക്ക് രണ്ടിരട്ടി തുക ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറ് വരി പാതയാക്കുന്നത്. ആകെയുള്ള ദൈർഘ്യത്തെ 20 റീച്ചുകളായി തിരിച്ചാണ് നിർമ്മാണം. തലപ്പാടി മുതൽ ചെങ്ങള വരെയുള്ള 39 കിലോ മീറ്ററാണ് ആദ്യ റീച്ച്. വടകര, അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.80 കിലോമീറ്ററാണ് ദൈർഘ്യമേറിയ റീച്ച്.
ആകെയുള്ള 20 റീച്ചുകളിൽ 16 എണ്ണത്തിലും കരാറായി. ബാക്കിയുള്ള 4 റീച്ചുകളിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കാസർകോഡിൽ 98 ശതമാനവും, കണ്ണൂരിൽ 96 ശതമാനവും, കോഴിക്കോട് 97 ശതമാനവും സ്ഥലമേറ്റെടുപ്പ് പൂർത്തിയായി.
സംസ്ഥാനത്ത് ഇപ്പോൾ നടന്നു വരുന്ന നഷ്ടപരിഹാര വിതരണം 6 മാസത്തിനകം പൂർത്തിയാക്കും. ദേശീയപാത-66 പരിപൂർണ്ണമായും 6 വരിയാകുന്നതോടെ സംസ്ഥാനത്തെ റോഡ് ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവും ആകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.