തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ(Neyyattinkara) മകനെ കുത്തിക്കൊലപ്പെടുത്തിയ(murder) കേസിൽ പിതാവ് റിമാൻഡിൽ. ഓലത്താനി പാതിരിശേരി എസ് എസ് ഭവനിൽ ശശിധരൻ നായരെ(62) ആണ് കോടതി റിമാൻഡ്(remand) ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ശശിധരൻ നായർ മകൻ എസ്എസ് അരുണിനെ(32) കുത്തിക്കൊലപ്പെടുത്തിയത്.
ശനിഴ്ച രാത്രി മദ്യപിച്ചെത്തിയ ഇരുവരും വീട്ടിൽവച്ച് വാക്കുതർക്കമുണ്ടായി. മദ്യലഹരിയിൽ ശശിധരൻ നായർ ഭാര്യയെ കയ്യേറ്റം ചെയ്തത് അരുൺ ചോദ്യം ചെയ്തതോടാണ് സംഭവങ്ങളുടെ തുടക്കം. അമ്മയെ മർദ്ദിച്ചത് അരുൺ തടയുകയും അച്ഛനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. പ്രകോപിതനായ ശശിധരൻ നായർ കത്തികൊണ്ട് അരുണിനെ കുത്തുകയായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവിൽ നിന്നും രക്തം വാർന്നാണ് അരുൺ മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും മദ്യപിച്ചുള്ള വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അവിവാഹിതനായ അരുൺ നിർമ്മാണത്തൊഴിലാളിയാണ്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും മുങ്ങിയ പ്രതിയെ നെയ്യാറ്റിൻകര സിഐ സാഗർ, എസ്ഐമാരായ സ്റ്റീഫൻ, ജയരാജ്, എഎസ്ഐ ബിജു തുടങ്ങിയവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.