റിയാദ്: സൗദി അറേബ്യയിൽ(Saudi Arabia) ഇന്ന്(നവംബർ 16) 37 പേർക്ക് കൂടി കൊവിഡ് (covid 19)സ്ഥിരീകരിച്ചു. 44 പേർ പുതുതായി രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടെ 36,678 പി.സി.ആർ പരിശോധനകൾ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,297 ആയി. ഇതിൽ 5,37,373 പേരും സുഖം പ്രാപിച്ചു. ആകെ 8,818 പേർ മരിച്ചു.
കൊവിഡ് ബാധിതരിൽ 50 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,829,090 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,438,282 എണ്ണം ആദ്യ ഡോസ് ആണ്. 22,075,529 എണ്ണം സെക്കൻഡ് ഡോസും. 1,711,805 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 315,279 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 12, ജിദ്ദ 7, മക്ക 2, ത്വാഇഫ് 2, ഖോബാർ 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.