സാന്‍ യുവാന്‍: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനുവേണ്ടി കളിക്കില്ല. ഇടത്തേ തുടയ്ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം കളത്തിലിറങ്ങാത്തത്. നെയ്മര്‍ക്ക് ടീം വിശ്രമം അനുവദിച്ചു.
അര്‍ജന്റീനയിലെ സാന്‍ യുവന് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. നെയ്മര്‍ക്ക് പുറമേ കാസെമിറോയും കളിക്കില്ല.
അര്‍ജന്റീനയ്ക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കുമെന്ന് പരിശീലകന് ലയണല്‍ സ്കളോനി അറിയിച്ചു. പരിക്കില്‍ നിന്നും മോചിതനായി തിരിച്ചെത്തിയ മെസ്സി യുറുഗ്വായ്ക്കെതിരായ മത്സരത്തില്‍ വെറും 15 മിനിട്ട് മാത്രമാണ് കളിച്ചത്. പി.എസ്.ജിയുടെ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായി.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുകള്‍ നേടിക്കൊണ്ട് ബ്രസീല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 28 പോയന്റ് നേടിയ അര്‍ജന്റീന രണ്ടാം സ്ഥാനത്തുണ്ട്.