മസ്കത്ത്: കോവിഡിനെതിരെയുള്ള മൂന്നാംഡോസ് വാക്സിൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അൽ സൈദി സ്വീകരിച്ചു. രാജ്യത്ത് മൂന്നാം ഡോസ് വാക്സിൻ എടുക്കാൻ ദിവസങ്ങൾക്കു മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീംകമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഇതിനകംതന്നെ വിവിധ ഗവർണറേറ്റുകളിൽ വിവിധ വിഭാഗക്കാർക്ക് മൂന്നാം ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. മുതിർന്ന പ്രായക്കാർ, നിത്യരോഗികൾ എന്നിവരുൾപ്പെടെ മുൻഗണന വിഭാഗത്തിലുള്ളവർക്കാണ് കുത്തിവെപ്പ് നൽകിത്തുടങ്ങിയത്.