മസ്കത്ത്: ഒമാനിൽ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (covid infections) ആരോഗ്യ മന്ത്രാലയം (Oman Health MInistry) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചികിത്സയിലായിരുന്ന 11 പേർ സുഖം പ്രാപിക്കുകയും (covid recoveries) ചെയ്തപ്പോൾ രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും (covid deaths) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാനിൽ ഇതുവരെ 3,04,441 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 2,99,864പേരും ഇതിനോടകം രോഗമുക്തരായി. ആകെ 4,113 പേർക്കാണ് ഒമാനിൽ കൊവിഡ് കാരണം ജീവൻ നഷ്ടമായിട്ടുള്ളത്. 98.5 ശതമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
രാജ്യത്ത് ആകെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 464 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഉൾപ്പെടെ 11 രോഗികൾ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ മൂന്ന് പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.