കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് പ്രവചനം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ നിരീക്ഷകൻ മുഹമ്മദ് കറം ആണ് നിരീക്ഷണം നടത്തിയത്. പകൽ ഉയർന്ന താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകും. കുറഞ്ഞ താപനില പത്തിനും 12നും ഇടയിൽ ഡിഗ്രി സെൽഷ്യസ് ആകും. പത്തുദിവസം കഴിഞ്ഞാൽ ഉയർന്ന താപനില 20നും 21നും ഇടയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം അന്തരീക്ഷ താപനില കുറഞ്ഞ് തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കേണ്ട നിലയിലാകും. മിത ശീതോഷ്ണമായ ഇപ്പോൾ ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ചുതുടങ്ങിയിട്ടില്ല. പുലർച്ചയും രാത്രിയും നേരിയ തണുപ്പ് തുടങ്ങിയിട്ടുണ്ട്.