വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതൽ’(Kaathu Vaakula Rendu Kaadhal) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിജയ് സേതുപതി(vijay Sethupathy), നയൻതാര(Nayanthara), സാമന്ത(Samantha) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംബോ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതൽ’. ആദ്യമായാണ് സാമന്തയും, നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്. അണ്ണാത്തെയാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുക ആയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രം ഒ.ടി.ടിലൂടെ റിലീസ് ചെയ്യാനുള്ള സാധ്യയുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
Presenting #RAMBO 🧑🦱😎
R’anjankudi A’nbarasu M’urugesa B’oopathy O’hoondhiran @VijaySethuOffl from #KaathuVaakulaRenduKaadhal ❤️❤️@VigneshShivN #Nayanthara @Samanthaprabhu2 @anirudhofficial @sreekar_prasad @srkathiir @KVijayKartik @Rowdy_Pictures @SonyMusicSouth #KRK #KRKFL pic.twitter.com/gfcWViDRsk— Seven Screen Studio (@7screenstudio) November 15, 2021