പ്രഭാസ് (Prabhas) നായകനാകുന്ന ചിത്രമാണ് രാധേ ശ്യാം (Radhe Shyam). പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ പ്രഭാസ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
യുവൻ ശങ്കർ രാജയും, ഹരിനി ഇവതുരിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൃഷ്ണകാന്ത് ആണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്. എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു. രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്ണ കുമാർ ആണ്. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ‘വിക്രാമാദിത്യ’ എന്ന ഒരു കഥാപാത്രമായി പ്രഭാസ് എത്തുമ്പോൾ പൂജ ഹെഗ്ഡെ ‘പ്രേരണ’യാണ് രാധേ ശ്യാമിൽ.
ഭുഷൻ കുമാർ ആണ് ചിത്രം നിർമിക്കുന്നത്. ആക്ഷൻ: നിക്ക് പവൽ. ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി. നൃത്തം: വൈഭവി,
കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്കർ, ഇഖ ലഖാനി. സച്ചിൻ ഖറേഡേക്കർ, പ്രിയദർശി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തുക. മറുഭാഷകളിൽ പ്രഭാസ് ചിത്രം മൊഴിമാറ്റിയും എത്തും.