ദോഹ: കൊവിഡ് വാക്സിൻ (Covid vaccine) രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂർത്തിയായവർക്ക് ബൂസ്റ്റർ ഡോസ് (Booster dose)എടുക്കാമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health). ഇതുവരെ വാക്സിന്റെ രണ്ടാമത്തെ ഡോസെടുത്ത് എട്ടു മാസത്തിൽ കൂടുതൽ ആയവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്.
എന്നാൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറു മാസം കഴിയുമ്പോഴേക്കും ശരീരത്തിന്റെ കൊവിഡ് പ്രതിരോധ ശേഷി പലരിലും കുറയുന്നതായി ക്ലിനിക്കൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 12 മാസത്തിനകം ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കണം. വിദേശയാത്ര ചെയ്യുന്നവർ ബൂസ്റ്റർ ഡോസ് കൂടി എടുത്ത ശേഷം യാത്ര ചെയ്യണം എന്നും അധികൃതർ അറിയിച്ചു.