മസ്കറ്റ്: ഒമാനിൽ(Oman) മയക്കുമരുന്ന്(narcotic substances) കൈവശം വെച്ചിരുന്ന മൂന്നു പ്രവാസികൾ(expatriates) പൊലീസ് പിടിയിൽ. മയക്കുമരുന്ന് കടത്തുവാനും ഉപയോഗിക്കുവാനും ലക്ഷ്യമിട്ട് കൈവശം വെച്ചതിനാണ് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ വിഭാഗം സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസികളെയാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. ഇവരിൽ നിന്ന് 37 കിലോഗ്രാമിലധികം ക്രിസ്റ്റൽ മയക്കുമരുന്ന് പൊലീസ് കണ്ടെത്തി. പൊലീസ് പിടിയിലായ മൂന്നു പ്രവാസികൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.