മലപ്പുറം: കരിപ്പൂര് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 779 ഗ്രാം സ്വർണമാണ് ഇന്ന് പിടികൂടിയത്.
കോഴിക്കോട് സ്വദേശിയായ ഫാരിസ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് ലക്ഷം രൂപയുടെ സ്വർണമാണ് അനധികൃതമായി കടത്താൻ ശ്രമിച്ചത്.
എയർ അറേബ്യയുടെ അബുദാബി – കോഴിക്കോട് വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.