കോഴിക്കോട്: കോഴിക്കോട് നന്മണ്ടയിൽ (nanmanda) ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. മുൻ ഭാര്യയെ ആക്രമിക്കാനെത്തിയ യുവാവ് ആളുമാറി ബാങ്ക് ജീവനക്കാരിയെ (bank employee) വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയണ് സംഭവം. നന്മണ്ട കോപറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. കൈക്ക് സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡി.കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സ്വദേശി ബിജു (47) നെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്.
ഇരുവരും നേരത്തെ വിവാഹ മോചിതരായിരുന്നു. ഇവരെ ആക്രമിക്കാനെത്തിയ ബിജു ആളുമാറിയാണ് ബാങ്കിലെ മറ്റൊരു ജീവനക്കാരിയായ ശ്രീഷ്മയെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.