തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ഇന്റേണ്‍സിനെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയും സേവന തല്‍പ്പരതയുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ 10000 രൂപ യാത്രാ ചിലവ് നല്കി മൂന്നുമാസ കാലയളവിലേക്കാണ് നിയമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതിദാരിദ്ര്യ നിര്‍ണയം വിപുലവും ബൃഹത്തുമായ പ്രക്രിയയാണ്. ജില്ലകളിലെ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മാനുഷിക വിഭവശേഷി ആവശ്യമാണ്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാരെ പുനര്വിന്യസിച്ചതിനാല് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തടസ്സമുള്ളത് മനസിലാക്കിയാണ് ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്ക് പിന്തുണ നല്കുവാന് ഇന്റേണ്‍സിനെ നിയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.