ആലപ്പുഴ: ചെങ്ങന്നൂർ നഗരസഭ ഭരണത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എൽഡിഎഫ് നഗരസഭാ കൗൺസിലർമാർ നഗരസഭാ ഓഫീസിനു മുൻപിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുഭാവ സത്യാഗ്രഹം നടന്നു.
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൻ സുധാമണി സമരം ഉദ്ഘാടനം ചെയ്തു. വി.എം. ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ സുരേഷ്, പി.ദേവരാജൻ ,കെ. ഡി.രാധാകൃഷ്ണകുറുപ്പ് ,അശ്വിൻ ദത്ത് ,പി .വി.തമ്പി എന്നിവർ സംസാരിച്ചു.