പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിയിച്ചു.ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന് ആരംഭിക്കും.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ. വൃശ്ചികപ്പുലരിയിൽ ശബരിമല, മാളികപ്പുറം ക്ഷേത്രനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായ എൻ. പരമേശ്വരൻ നമ്പൂതിരിയും ശംഭു നമ്പൂതിരിയും ആയിരിക്കും.
ചൊവ്വാഴ്ച മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോൽസവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ 2022 ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്.
നാളെ മുതലാണ് ഭക്തര്‍ക്ക് പ്രവേശനാനുമതി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ അടുത്ത നാല് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമുണ്ട്. ഈ ദിവസങ്ങളില്‍ പമ്പാസ്നാനം അനുവദിക്കില്ല. ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, പന്തളം കൊട്ടാരത്തിലെ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ നിലവില്‍ ശബരിമലയിലെത്തിയിട്ടുണ്ട്.