മുംബൈ: ആറുമാസത്തിനിടെ 16 കാരിയെ 400 ഓളം പേര് പീഡനത്തിനിരയാക്കിയതായി പരാതി. ബലാത്സംഗ പരാതി നല്കാനെത്തിയപ്പോള് പൊലീസുകാരനും ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടി പറയുന്നു.
അതെ സമയം രണ്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.പെണ്‍കുട്ടിയുടെ പരാതിയില്‍ ശൈശവ വിവാഹ നിരോധനം, പോക്സോ, ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് സൂപ്രണ്ട് രാജ രാമസാമി അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിക്ക് മാതാവിനെ നഷ്ടമായത് . എട്ടുമാസം മുമ്പ് പിതാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചു. എന്നാല്‍, ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു.
ഇതോടെ പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ നിന്ന് മടങ്ങി സ്വന്തം വീട്ടിലെത്തി. ജീവിക്കാനായി അംബജോഗയ് ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷയെടുക്കാന്‍ തുടങ്ങി . ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയെ പലരും ചൂഷണത്തിനിരയാക്കിയത് .
‘എന്നെ ഒട്ടേറേ പേര് ദുരുപയോഗം ചെയ്തു. നിരവധി തവണ അംബജോഗയ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പക്ഷേ പൊലീസ് പ്രതികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. അവരും എന്നെ ഉപദ്രവിച്ചു’ -പെണ്‍കുട്ടി ശിശു സംരക്ഷണ സമിതിയോട് വെളിപ്പെടുത്തി .
സംഭവത്തില്‍ ഒരാഴ്ച മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി .