ഗുജറാത്ത്: ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം നാടുവിട്ടതിന്റെ പേരില്‍ യുവതിയെ ‘ശിക്ഷിച്ച്’ ഗ്രാമവാസികള്‍,നടത്തിയ അക്രമങ്ങളുടെ വീഡിയോ വയറലാവുകയാണ്.ഗുജറാത്തിലെ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ തലമുണ്ഡനം ചെയ്ത് മുഖത്തും തലയിലും കരി തേച്ചായിരുന്നു ‘ശിക്ഷ’.
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ വാഡി വിഭാഗത്തില്‍പെട്ട യുവതിയാണ് മറ്റൊരാള്‍ക്കൊപ്പം നാടുവിടാന്‍ ശ്രമിച്ചത്. ഗോത്രത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ഗ്രാമവാസികള്‍ യുവതിയെ ആക്രമിച്ചത്.
യുവതി കാമുകനൊപ്പം നാടുവിട്ടതില്‍ ഗ്രാമവാസികള്‍ അമര്‍ഷത്തിലായിരുന്നു. ഇതോടെ ഗോത്രത്തെ അപമാനിച്ച യുവതിയെ ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ നടപടി സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കരഞ്ഞുകൊണ്ട് തന്നെ ഉപദ്രവിക്കരുതെന്ന് യുവതി ഗ്രാമവാസികളോട് അപേക്ഷിക്കുന്നതായി വീഡിയോയില്‍ കാണുന്നത്. യുവതി കരയുന്നതിനിടയില്‍ മുഖത്ത് കരി തേക്കുന്നതും വീഡിയോയില്‍ കാണാം.
പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പത്താന് എസ്പി സുപ്രീത് ഗുലാത്തി അറിയിച്ചു. ഗുജറാത്തിലെ ഹാര്‍ജി ഏരിയയിലാണ് സംഭവം നടന്നത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നവരാണ് വാഡി വിഭാഗം. വീഡിയോയില്‍ വ്യക്തമായി കാണുന്ന അഞ്ച് പേരടക്കം പതിനേഴു പേരെ അറസ്റ്റ് ചെയ്തതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.