ദുബൈ: ഇന്‍കാസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന ആഘോഷവും ഡോ. സരിന് ഐ.എ.എസിനും ഡോ.സൗമ്യ സരിനും സ്വീകരണവും സംഘടിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്റുവിൻറെ 132ാം ജന്മദിനത്തോടനുബന്ധിച്ച് ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പി.കെ. റഫീഖ് മട്ടന്നൂര്‍ അധ്യക്ഷത വഹിച്ചു . അഡ്വ. ഹാഷിക് തൈക്കണ്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. സരിന് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ വിവിധ കലാപാരിപാടികള്‍ അവതരിപ്പിച്ചു.
ആഘോഷപരിപാടികള്‍ക്ക് മോഹന്‍ദാസ്, സി.എ. ബിജു, ഹൈദര്‍ തട്ടതാഴത്ത്, മൊയ്തു കുറ്റ്യാടി, നൂറുല്‍ ഹമീദ്, അബ്ദുല്‍ റഹ്മാന്, ഷീല മോഹന്‍ദാസ്, അജിത് കണ്ണൂര്‍, അഡ്വ. ദേവദാസ്, സുജിത് ആലപ്പുഴ, ബഷീര്‍ നാരാണിപ്പുഴ, സജി ബേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷൈജു അമ്മാനപ്പാറ സ്വാഗതവും സൂരജ് കാടാച്ചിറ നന്ദിയും പറഞ്ഞു.