കൊച്ചി: വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുകരമായി രക്ഷപ്പെടുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
വൈകിട്ട് നാലേമുക്കലോടെയായിരുന്നു അപകടം. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പൊയ്ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.
തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.
അപകടത്തെ തുടര്‍ന്ന് ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. തീയണച്ച ശേഷം കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒന്നേകാല്‍ വര്‍ഷം മാത്രം പഴക്കമുള്ള കാറാണ് കത്തിനശിച്ചത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് അനുമാനം. തീപിടുത്തത്തിന്റെ കാരണം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.