തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ വൈകും. ഈ റൂട്ടിൽ അഞ്ച് സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
ശനിയാഴ്ച്ച മണ്ണിടിച്ചിലുണ്ടായ പാറശാലയില്‍ ഞായറാഴ്ച വീണ്ടും മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണു. നേരത്തെ വീണ മണ്ണ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
നാഗര്‍കോവിലിന് സമീപം ഇരണിയല്‍ ഭാഗത്ത് ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്നുമുണ്ട്.