തൃശ്ശൂര്‍: വേളൂക്കരയില്‍ ഒഴുക്കിൽപെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൂന്ന് വയസ്സുകാരന് ഹെവന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിങ്ങാലക്കുട വേളൂക്കരയില്‍ വച്ചാണ് കുട്ടിയെ ഒഴുക്കില്‍ പെട്ടത്. കളിക്കുന്നതിനിടെ തോട്ടില്‍ വീണ് കാണാതാകുകയായിരുന്നു.
രാവിലെ 11.30ഓടെയാണ് സംഭവമുണ്ടായത്. കുളിക്കാനായി കുട്ടിയെ മുറ്റത്തേക്ക് ഇറക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുട്ടി ഓടിക്കളിക്കുന്നതിനിടയില് സമീപത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷപെടുത്തുന്നതിനായി ഓപ്പം ചാടിയെങ്കിലും രക്ഷിക്കാനായില്ല.
രാവിലെ മുതല്‍ പോലീസും നാട്ടുകാരും കുട്ടിക്കായുള്ള തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം അറ് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം മൂന്നായി.സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ മാറ്റമില്ലാതെ തുടരുന്നു.വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായെങ്കിലും അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.