പാലക്കാട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്നായി അരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ സൈനികന് പാലക്കാട് അറസ്റ്റില്‍.
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്. നഴ്സ്, പാചകക്കാരന്, ആശുപത്രി സഹായി തുടങ്ങി സൈന്യത്തില്‍ വിവിധ തസ്തിക വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ബിനീഷ് പണം തട്ടിയെടുത്തത്.
ഇതിനായി വ്യാജരേഖയുള്പ്പെടെ നിര്‍മിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ െതളിഞ്ഞത്. ഇപ്പോഴും സൈന്യത്തിലുണ്ടെന്ന് ഉദ്യോഗാര്‍ഥികളെയും രക്ഷിതാക്കളെയും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
കോട്ടായി പൊലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം നാലുപേരാണ് പരാതി നല്‍കിയത്. കൂടുതല്‍ ജില്ലകളില്‍ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിരവധിയാളുകള്‍ പരാതിയുമായെത്തുന്നുണ്ട്.