ചണ്ഡീഗഢ്: വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം സോനു സൂദിൻ്റെ സഹോദരി മാളവിക സൂദ് മത്സരരംഗത്ത്. ഏത് പാർട്ടി സ്ഥാനാർഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. സഹോദരി മത്സരിക്കുമെന്ന് ചണ്ഡീഗഡിലെ മോഗയിൽ വാർത്താ സമ്മേളനത്തിൽ സോനു തന്നെയാണ് പ്രഖ്യാപിച്ചത്.
ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും സോനു കൂടിക്കാഴ്ച നടത്തി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്രിവാള് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു സോനു മാധ്യമങ്ങളോടു പ്രതികരിച്ചത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സോനു സൂദ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.