ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ മിഡ് സൈസ് എസ്യുവിയെ കണ്‍സെപ്റ്റിനെ അവതരിപ്പിച്ചു.ഇന്‍ഡോനേഷ്യയില്‍ നടക്കുന്ന ജിഐഐഎ എസ് 2021 ഓട്ടോ ഷോയിലാണ് ഹോണ്ട ആർഎസ് എന്ന പുതിയ കോൺസെപ്ടിനെ പരിചയപ്പെടുത്തുന്നത്.
ഹോണ്ട ആർഎസ് കണ്‍സെപ്റ്റ് എസ്യുവിക്ക് പുതിയ ഡിസൈന്‍ സൂചനകളോടെ സ്പോര്‍ട്ടിയര്‍ സ്റ്റൈലിംഗ് ലഭിക്കുന്നുണ്ട്. എസ്യുവിയുടെ അളവുകള്‍ ഹോണ്ട പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, സിറ്റി സെഡാന് സമാനമായ വീല്‍ബേസുള്ള ഇതിന്റെ നീളം 4.3 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രാന്‍ഡിന്റെ ഗ്ലോബല്‍ ലൈനപ്പില്‍ എച്ച്ആര്‍-വിക്ക് താഴെ സ്ഥാനമുള്ള അഞ്ച് സീറ്റര്‍ എസ്യുവിയായിരിക്കും ആർഎസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എന്നാണ് കരുതുന്നത്. മാത്രമല്ല, ഇത് ഹോണ്ടയുടെ ഏറ്റവും ചെറിയ എസ്യുവി ആയിരിക്കും.