റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരിൽ 41 പേർ രോഗമുക്തി നേടി. 44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ ഒരാൾ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,192 ഉം രോഗമുക്തരുടെ എണ്ണം 5,37,201 ഉം ആയി. ആകെ മരണസംഖ്യ 8,811 ആയി ഉയർന്നു.
ചികിത്സയിൽ കഴിയുന്നവരിൽ 51 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 12, റിയാദ് 11, മഹായിൽ 3, ബത്ഹ 2, മക്ക 2, യാംബു 2, ജുബൈൽ 2, മറ്റ് 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
സൗദി അറേബ്യയിൽ ഇതുവരെ 46,637,027 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.