മഞ്ചേരി: മലപ്പുറത്ത് ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പോക്സോ സ്പെഷല്‍ കോടതിയില്‍ കീഴടങ്ങി.2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.കുട്ടിയുടെ അമ്മയുടെ കാമുകനായ ചെര്‍പ്പുളശേരി സ്വദേശി ചിറക്കില് വീട്ടില്‍ വിനീഷാണ് (31) കീഴടങ്ങിയത്.
പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ മാതാവായ 30കാരിയെ കഴിഞ്ഞ മാസം 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെ കണ്ടെത്താന്‍ ജില്ല ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും വനിത പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. കുന്നംകുളത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.
തുടര്‍ന്ന് ഒളിച്ചു താമസിക്കാന്‍ സഹായിച്ച ആളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഒളിച്ചു താമസിക്കാന്‍ സാധ്യതയുള്ള നിരവധി വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച പ്രതി കോടതിയില്‍ കീഴടങ്ങിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.