കല്പറ്റ:ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവിനെ കാര്‍ മോഷ്ടിച്ചെന്ന കേസില്‍ കുടുക്കിയെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.വയനാട് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെയാണ് മോഷണക്കേസില്‍ കുടിക്കിയതായി ആരോപണം ഉയര്‍ന്നത്.
ഒരാഴ്ച മുമ്പാണ് ദീപുവിനെ കാര്‍ മോഷ്ടിച്ചെന്നാരോപിച്ച് സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റതായി ദീപുവിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ പറഞ്ഞു.
ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റര്‍ ദൂരം കാര്‍ ഓടിച്ചു കൊണ്ടുപോയി എന്നാണ് പൊലീസ് വാദം.ഇതിനെ നാട്ടുകാരും നിഷേധിച്ചിരുന്നു. കൂലിവേല ചെയ്യുന്ന ദീപുവിന് സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ലെന്നും പൊലീസ് കെട്ടിചമച്ച കേസാണിതെന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം.
എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച പൊലീസ്, ദീപു കുറ്റം സമ്മതിച്ചതായും പറയുന്നു.ഇതിനുപുറമെ,മാനന്തവാടി ജില്ല ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡിലായ ദീപുവിനെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.